1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Sexual harassment 57 year old sentenced to jail

പ്രകൃതിവിരുദ്ധ പീഡനം : 57 കാരന് ഏഴുവർഷം കഠിനതടവ്

Harassment
തിരുവനന്തപുരം: ആൺകുട്ടിയെ ലൈംഗികമായി പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ 57 കാരനെ കോടതി ഏഴു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. നെയ്യാറ്റിൻകര പൊഴിയൂർ തെക്കേ കൊല്ലങ്കോട് തത്തപ്പിള്ള തോപ്പ് പുരയിടം വീട്ടിൽ ബോസ്‌കോയെയാണ് കോടതി ശിക്ഷിച്ചത്.
 
നെയ്യാറ്റിൻകര അതിവേഗ കോടതി ജഡ്ജി കെ.വിദ്യാധരനാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട കെ.എസ്.സന്തോഷ് കുമാറാണ് ഹാജരായത്.
അടുത്ത ലേഖനം
ദിലീപിന്റെ ജാമ്യം റദ്ദാക്കാതെ കോടതി; നടിയെ ആക്രമിച്ച കേസില്‍ ആശ്വാസം