യുവതിക്ക് ലഹരി നൽകി മയക്ക് പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (17:34 IST)
മലപ്പുറം: മലയാളിയായ യുവതിക്ക് ലഹരി നൽകി മയക്കി ഡൽഹിയിൽ വച്ച് പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട് സ്വദേശിയായ യുവാവിനെയാണ് ദൽഹി പോലീസ് ഇവിടെയെത്തി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഡൽഹിയിൽ വിദ്യാർത്ഥിനിയായ യുവതിയെ പെരുന്തല്ലൂർ വീര്യത്തുപറമ്പിൽ സിറാജുദ്ദീൻ എന്ന 34 കാരൻ പീടിപ്പിച്ചത്. യുവതിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയാണ് സിറാജ് യുവതിയെ ലഹരി നൽകി മയക്കി പീഡിപ്പിച്ചത്. യുവതിയുടെ സുഹൃത്ത് മുഖേനയാണ് ഇരുവരും പരിചയത്തിലായതും സിറാജിനെ പിറന്നാളിന് ക്ഷണിച്ചതും. പരാതിയെ തുടർന്നാണ് ദൽഹി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചതും ഇവിടെയെത്തി പ്രതിയെ പിടികൂടിയതും.

കേസിലെ കൂട്ടുപ്രതിയായ വെട്ടം പരിയാപുരം സ്വദേശി ഹിസമൈനേ കഴിഞ്ഞ മാസം ദൽഹി പോലീസ് പിടികൂടിയിരുന്നു. നിരവധി ലഹരിക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് സിറാജ് എന്നാണു പോലീസ് പറയുന്നത്. തിരൂർ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :