അനുബന്ധ വാര്‍ത്തകള്‍
- തൊടുപുഴയില്‍ സര്‍ക്കാര്‍ ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി
- ഫറോക്കില്‍ മദ്യം കയറ്റിവന്ന ലോറി അപകടത്തില്‍ പെട്ടു; മദ്യക്കുപ്പികളെല്ലാം നാട്ടുകാര്‍ കൊണ്ടുപോയി
- പോന്നൊരു എതിരാളി ആയിരുന്നു; എംബാപ്പെ കൊള്ളാമെന്ന് എംഎം മണി
- ഫ്രാന്‍സ് -അര്‍ജന്റീന ആരാധകര്‍ തമ്മില്‍ തര്‍ക്കം; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു, ഒരാള്‍ ഗുരുതരാവസ്ഥയില്‍
- കുമളിയില്‍ അയ്യപ്പഭക്തരില്‍ നിന്നും കൈക്കൂലി വാങ്ങുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വേഷം മാറിയെത്തി വിജിലന്‍സ് പൊക്കി
മൂവാറ്റുപുഴയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മരണം: ആശുപത്രിയില്‍ സംഘര്‍ഷം
മൂവാറ്റുപുഴയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ സംഘര്‍ഷം. മൂവാറ്റുപുഴയിലെ സബൈന്‍ സ്വകാര്യ ആശുപത്രിയിലാണ് സംഘര്‍ഷം. യുവതിയുടെ ബന്ധുക്കള്‍ നടത്തിയ സംഘര്‍ഷത്തില്‍ ഡ്യൂട്ടി ഡോക്ടര്‍ക്കും പി ആര് ഒയ്ക്കും പരിക്കേറ്റു. കൂടാതെ ആശുപത്രി ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു.
വെള്ളിയാഴ്ചയാണ് മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഡ്മിറ്റ് ചെയ്ത ഉടനെ സ്കാനിങ്ങിന് വിധേയമാക്കിയെന്നും ഗര്‍ഭസ്ഥ ശിശു മരിച്ചതായി സ്കാനിംഗില്‍ കണ്ടെത്തിയതോടെ ഈ വിവരം ബന്ധുക്കളെ അറിയിച്ചുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.