അനുബന്ധ വാര്‍ത്തകള്‍
- കുമളിയില്‍ അയ്യപ്പഭക്തരില്‍ നിന്നും കൈക്കൂലി വാങ്ങുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വേഷം മാറിയെത്തി വിജിലന്‍സ് പൊക്കി
- തലയോലപ്പറമ്പില്‍ ഫോട്ടോയെടുക്കാന്‍ എത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്റ്റുഡിയോ ഉടമ അറസ്റ്റിലായി
- തൃശ്ശൂരില്‍ കുഞ്ഞുങ്ങളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു
- കോഴിക്കോട് ആറുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
- കോഴിക്കോട് മഴ മുന്നറിയിപ്പ്; മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശം
ഫ്രാന്‍സ് -അര്‍ജന്റീന ആരാധകര്‍ തമ്മില്‍ തര്‍ക്കം; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു, ഒരാള്‍ ഗുരുതരാവസ്ഥയില്‍
ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന കപ്പ് നേടിയതിനെ തുടര്‍ന്നുണ്ടായ ആഹ്ലാദ പ്രകടനം സംഘര്‍ഷത്തിലേക്ക് നീങ്ങി മൂന്ന് പേര്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ പള്ളിയാന്‍മൂലയിലാണ് ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായത്. പരിക്കേറ്റതില്‍ ഒരാളുടെ നില ഗുരുതരമാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം. അര്‍ജന്റീന പെനാള്‍ട്ടിയില്‍ ജയിച്ചതോടെ ഫ്രാന്‍സ് അര്‍ജന്റീന ആരാധകര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കുകയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. അനുരാഗ്, ആദര്‍ശ്, അലക്‌സ് ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അനുരാഗിന്റെ നിലയാണ് ഗുരുതരം. ഉടന്‍തന്നെ പോലീസ് എത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.