ഫറോക്കില്‍ മദ്യം കയറ്റിവന്ന ലോറി അപകടത്തില്‍ പെട്ടു; മദ്യക്കുപ്പികളെല്ലാം നാട്ടുകാര്‍ കൊണ്ടുപോയി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 20 ഡിസം‌ബര്‍ 2022 (10:07 IST)
ഫറോക്കില്‍ മദ്യം കയറ്റിവന്ന ലോറി അപകടത്തില്‍ പെട്ടു. അപകടത്തെ തുടര്‍ന്ന് മദ്യക്കുപ്പികള്‍ റോഡില്‍ വിഴുകയായിരുന്നു. എന്നാല്‍ ലോറി നിര്‍ത്താതെ പോകുകയും ചെയ്തു. ഇതോടെ മദ്യക്കുപ്പികളെല്ലാം നാട്ടുകാര്‍ കൊണ്ടുപോകുകയായിരുന്നു. ഫറോക് പഴയ പാലത്തിലാണ് സംഭവം.

അവശേഷിച്ച മദ്യ കുപ്പികള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ലോറിയെ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ശേഖരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :