സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 19 ഡിസംബര്‍ 2022 (08:40 IST)
കുമളിയില്‍ അയ്യപ്പഭക്തരില്‍ നിന്നും കൈക്കൂലി വാങ്ങുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വേഷം മാറിയെത്തി വിജിലന്‍സ് പൊക്കി. കൈക്കൂലിയുമായി പിടിയിലായ രണ്ടുദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തു.
പരിശോധനയ്ക്ക് എത്തിയപ്പോള്‍ എംവിഡി ഇന്‍സ്‌പെക്ടര്‍ മദ്യപിച്ചിട്ടായിരുന്നു ഓഫീസില്‍ ഉണ്ടായിരുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തന്മാരില്‍ നിന്നും പെര്‍മിറ്റ് സീല്‍ ചെയ്യാനാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നത്.