1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Hunger Free World Malabar Gold

മലബാർ ഗ്രൂപ്പിന്റെ ഹംഗർ ഫ്രീ വേൾഡ് പദ്ധതി; ഗുണഭോക്താക്കൾ ഒന്നരലക്ഷത്തോളം

മലബാർ ഗ്രൂപ്പ് തങ്ങളുടെ അന്തിമ വ്യാപാര ലാഭത്തിന്റെ അഞ്ച് ശതമാനം വിവിധ സിഎസ്ആർ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്നുണ്ട്

Hunger Free World Project
Hunger Free World Project

വിശപ്പ് രഹിത ലോകം എന്ന ആശയം മുൻനിർത്തി മലബാർ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗർ ഫ്രീ വേൾഡ് പദ്ധതി'യുടെ ഗുണഭോക്താക്കളാകുന്നത് ഒന്നരലക്ഷത്തോളം പേർ. ഹംഗർ ഫ്രീ വേൾഡ് പദ്ധതിയുടെ ഭാഗമായുള്ള 'മൈക്രോ ലേണിംഗ് സെന്ററുകൾ', 'സ്ട്രീറ്റ് മീൽ ഡിസ്ട്രിബ്യൂഷൻ പ്രോഗ്രാം' എന്നീ രണ്ട് പ്രധാന പരിപാടികളിലൂടെ 1,43,000 ഗുണഭോക്താക്കളിലേക്കാണ് ഈ പദ്ധതി എത്തുന്നത്. നിലവിൽ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലും, ആറ് ജി.സി.സി രാജ്യങ്ങൾ, യു.എസ്.എ, യു.കെ, സാംബിയ എന്നിവയുൾപ്പെടെ ഒൻപത് വിദേശ രാജ്യങ്ങളിലുമായാണ് ഈ പദ്ധതി നടത്തുന്നത്. 
 
എങ്ങനെയാണ് ഒരു നേരത്തെ പ്രതിദിന ഭക്ഷണം ജീവിതം മാറ്റിമറിക്കാൻ വഴിതുറക്കുന്നത്' എന്ന പേരിലുള്ള സാമൂഹ്യ സ്വാധീനം വ്യക്തമാക്കുന്ന റിപ്പോർട്ടിലാണ് പദ്ധതിയുടെ സാമൂഹിക സ്വാധീനം വ്യക്തമാക്കുന്നത്. റിപ്പോർട്ട് ലോക വിശപ്പ് ദിനമായ മെയ് 28നാണ് പുറത്ത് വിട്ടത്. 'തണൽ' സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ മലബാർ ഗ്രൂപ്പ് നടപ്പാക്കി വരുന്ന ഹംഗർ ഫ്രീ വേൾഡ് പദ്ധതിയിലൂടെ തെരുവിൽ കഴിയുന്ന ദുർബലരായ ആളുകളുടെ വിശപ്പടക്കാനും അവർക്ക് വൈദ്യസഹായം, അഭയം, അന്തസാർന്ന ജീവിതം, കുടുംബങ്ങളുമായുള്ള പുനഃസമാഗമം എന്നിവ ഉറപ്പാക്കാനും എങ്ങനെ സാധിച്ചു എന്നാണ് ഈ റിപ്പോർട്ടിലുള്ളത്.
 
മലബാർ ഗ്രൂപ്പ് തങ്ങളുടെ അന്തിമ വ്യാപാര ലാഭത്തിന്റെ അഞ്ച് ശതമാനം വിവിധ സിഎസ്ആർ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്നുണ്ട്. വിശപ്പ് നിർമാർജനം, വിദ്യാഭ്യാസം, ആരോഗ്യം, ഭവന നിർമാണം, വനിതാ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ദീർഘകാല പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്.
അടുത്ത ലേഖനം
വെള്ളം വഴിതിരിച്ചുവിടുന്നത് ചോദ്യം ചെയ്ത സ്ത്രീയെ ലോഹ ചൂല്‍ കൊണ്ട് ആക്രമിച്ചു; അയല്‍ക്കാരന്‍ അറസ്റ്റില്‍