അനുബന്ധ വാര്‍ത്തകള്‍
- പ്ലീസ്.. ഒഴിവാക്കി തരണം, ഹണിറോസിനോട് ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂർ
- വിവാഹം കഴിക്കാൻ ഭയമാണ്, മാതാപിതാക്കൾക്ക് ആശങ്കയുണ്ട്, പക്ഷേ.. ഹണിറോസ് പറയുന്നു
- Honey Rose : ഇന്നത്തെ മുൻനിര നായികമാർ 10 സിനിമയ്ക്ക് വാങ്ങുന്ന ശമ്പളം ഹണി ഒരു വർഷം ഉണ്ടാക്കുന്നു: വിനയൻ
- Honey Rose: 'മലയാള സിനിമയിൽ ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുകയാണ്'; തുറന്നു പറഞ്ഞ് ഹണി റോസ്
- Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആഗ്രഹം: ഹണി റോസ്
ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നവെന്ന് ഹണി റോസ്
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്നായിരുന്നു ബോബി ചെമ്മണ്ണൂരിനെതിരായ കേസ്
വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടി ഹണി റോസ്. തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ബോബി ചെമ്മണ്ണൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിനോട് പ്രതികരിക്കുകയായിരുന്നു താരം. ഏതെങ്കിലും തരത്തിൽ ആ വ്യക്തിയെ ഉപദ്രവിക്കാനോ ദ്രോഹിക്കാനോ ഉള്ള യാതൊരു ഉദ്ദേശവും തനിക്കോ കുടുംബത്തിനോ ഇല്ലെന്ന് വ്യക്തമാക്കിയ നടി, ബാക്കി കാര്യങ്ങൾ കുടുംബത്തോട് കൂടി ആലോചിച്ച് തീരുമാനിക്കുമെന്നും താരം മനോരമ ഓൺലൈനിനോടു പ്രതികരിച്ചു.
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്നായിരുന്നു ബോബി ചെമ്മണ്ണൂരിനെതിരായ കേസ്. കേസിൽ ബോബിയെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഹണി റോസിനെതിരെ ബോബി ചെമ്മണ്ണൂർ നടത്തിയ പരാമർശത്തിൽ ദ്വയാർത്ഥം ഇല്ലെന്ന് പറയാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതി പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിച്ചുവെന്നും പൊതുപരിപാടിയിൽ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.