നിഹാരിക കെ.എസ്|
Last Updated:
വ്യാഴം, 14 ഓഗസ്റ്റ് 2025 (14:45 IST)
കൊച്ചി: താരസംഘടനയായ അമ്മയുടെ തലപ്പത്ത് വനിതാ അധ്യക്ഷ വേണമെന്ന് നടി ഹണി റോസ്. സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുന്ന സംഘടനയാകണം അമ്മയെന്നും സ്ത്രീകൾ ആരെങ്കിലും സംഘടനാ തലപ്പത്ത് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹണി റോസ് പറഞ്ഞു. താരസംഘടനയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങളും വിവാദങ്ങളും ഉയർന്നിരിക്കെയാണ് ഹണി റോസിന്റെ പ്രതികരണം.
അമ്മയുടെ തലപ്പത്ത് ഒരു വനിത വരണമെന്ന് ആഗ്രഹമുണ്ടെന്നും ഒരു മാറ്റം ഉണ്ടാകണമെന്നും ഹണി റോസ് പറഞ്ഞു. ഇതുവരെ പുരുഷന്മാരാണ് അമ്മയുടെ തലപ്പത്ത് ഉണ്ടായിരുന്നത്. ആ സ്ഥാനത്തേക്ക് ഒരു സ്ത്രീ വരാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. ശ്വേതാ മേനോനെതിരായ കേസിന്റെ രാഷ്ട്രീയം എന്താണെന്ന് തനിക്കറിയില്ല. കേസിനെക്കുറിച്ച് വാർത്തകളിലൂടെയാണ് അറിയുന്നതെന്നും അവർ പറഞ്ഞു.
അതേസമയം, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോനെതിരായ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. സാമ്പത്തികലാഭത്തിനായി അശ്ലീലരംഗങ്ങളില്‍ അഭിനയിച്ച് അത്തരം വീഡിയോകള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ നടി ശ്വേതാ മേനോനെതിരേ പോലീസ് കേസെടുത്തത് കോടതി നിർദേശപ്രകാരമാണ്. പരാതിക്കാരനായ മാര്‍ട്ടിന്‍ മേനാച്ചേരി ജൂലായ് 31-നാണ് ശ്വേതാ മേനോനെതിരേ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ പരാതി നല്‍കിയത്.