അനുബന്ധ വാര്‍ത്തകള്‍
- ശബരിമല തീര്‍ത്ഥാടനത്തിന് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധം: കടകംപള്ളി സുരേന്ദ്രന്
- തമിഴ്നാട് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: ആരും തോറ്റില്ല
- ലോഡ്ജില്‍ അനാശാസ്യമെന്ന് പരാതി: സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരെ അറസ്റ്റുചെയ്തു
- കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യത: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
- ഇവ ശീലമാക്കിയാൽ ശരീരത്തിന് എപ്പോഴും സുഗന്ധം !
ഇന്നുപെയ്ത മഴയില്‍ കൊല്ലത്ത് 20വീടുകള്‍ ഭാഗികമായി തകര്‍ന്നു; 7.9ലക്ഷത്തിന്റെ നഷ്ടം
ജില്ലയില്‍ ഇന്നുപെയ്ത കനത്ത മഴയില്‍ 20 വീടുകള്‍ ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നു. രണ്ട് കിണറുകള്‍ക്കും നാശമുണ്ടായതില്‍ ആകെ 7.9 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കി. കൊട്ടാരക്കര താലൂക്കില്‍ ഇന്നലെ മാത്രം ഏഴ് വീടുകളാണ് ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നത്.
കൊല്ലത്ത് നാലു വീടുകള്‍ക്ക് നാശമുണ്ടായതില്‍ 80,000 രൂപയാണ് നഷ്ടം. പത്തനാപുരത്ത് നാലു വീടുകള്‍ക്കാണ് നാശം. നഷ്ടം 77,000 രൂപ. കരുനാഗപ്പള്ളിയില്‍ മൂന്ന് വീടിനും ഒരു കിണറിനും നാശമുണ്ടായതില്‍ 73,000 രൂപയുടെ നഷ്ടം കണക്കാക്കി. കുന്നത്തൂരിലും പുനലൂരിലും ഓരോ വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ നഷ്ടം യഥാക്രമം 20,000, 10,000 രൂപയായി കണക്കാക്കി.