ലോഡ്ജില്‍ അനാശാസ്യമെന്ന് പരാതി: സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരെ അറസ്റ്റുചെയ്തു

പാലക്കാട്| എ കെ ജെ അയ്യര്‍| Last Updated: തിങ്കള്‍, 10 ഓഗസ്റ്റ് 2020 (16:32 IST)
ഷൊര്‍ണ്ണൂര്‍ കുളപ്പുള്ളിയില്‍ അനാശാസ്യത്തിന് എട്ടു പേരെ പോലീസ് അറസ്‌റ് ചെയ്തു. ഒരു ലോഡ്ജില്‍ നിന്നാണ് നാല് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരെ ഷൊര്‍ണ്ണൂര്‍ പോലീസ് അറസ്‌റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

മണ്ണേങ്കോട് ഷിബില്‍ (20). മണലൂര്‍ ബിന്ദു, (44) കാറല്‍മണ്ണ ഖദീജത്തുല്‍ ഉബ്രസാന (34), ആസാം സ്വദേശിനി സബീന ഖാത്തൂന്‍ (22), ആസാം സ്വദേശി ശിഖരിണിദാസ് (35), മണികണ്ഠന്‍ പനമണ്ണ (45), ആസാം സ്വദേശി മുബാറക്ക് (36), മുള്ളൂര്‍ക്കര ശബരീഷ് (40) എന്നിവരാണ്
പോലീസ് വലയിലായത്.

ഇതുകൂടാതെ ലോഡ്ജിന്റെ ഉടമ ബഷീര്‍ (49), മാനേജര്‍
നാരായണന്‍ (61) എന്നിവരെയും പോലീസ് അറസ്‌റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :