1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Tamilnadu sslc exame result

തമിഴ്‌നാട് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: ആരും തോറ്റില്ല

Tamilnadu
തമിഴ്‌നാട് ഗവണ്‍മെന്റ് എക്‌സാമിനേഷന്‍സ് ഡയറക്ടറേറ്റ് എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 100ശതമാനമാണ് വിജയം. 9,39,829 പേരാണ് പരീക്ഷയെഴുതിയിരുന്നത്. ഇതില്‍ 4,71,759 ആണ്‍കുട്ടികളും 4,68,070 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 95.2 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം.
 
tnresults.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലമറിയാം. നേരത്തെ തമിഴ്‌നാട് 11, 12 ക്ലാസുകാരുടെ ഫലം പ്രസിദ്ധീകരിച്ചിരുന്നു. 92.3 ആയിരുന്നു പ്ലസ്ടു വിജയശതമാനം.
അടുത്ത ലേഖനം
പെരിന്തൽമണ്ണ ബെവ്‌കോയിലെ 11 ജീവനക്കാർക്ക് കൊവിഡ്: ബെവ്‌കോയിലെത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് നിർദേശം