അനുബന്ധ വാര്‍ത്തകള്‍
- ചൈനീസ് സൈന്യം കടന്നുകയറാൻ ശ്രമിച്ചപ്പോൾ തടഞ്ഞു, വെടിയുതിർത്തത് ചൈന: ഇന്ത്യൻ സേന
- ഭക്ഷ്യ കിറ്റും റേഷനും വാങ്ങാത്തവരുടെ മുൻഗണനാ പദവി പരിശോധിയ്ക്കാൻ സർക്കാർ
- ജീവിയ്ക്കാൻ വകയില്ല; 16 കാരിയായ മകളെ ബന്ധുവീട്ടിലേയ്ക്ക് പറഞ്ഞയച്ചു. മകളെ വിറ്റു എന്ന് ആരോപിച്ച് പിതാവിനെ ആൾകൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി
- റഷ്യന്‍ കൊവിഡ് വാക്സിന് ഇന്ത്യയും വാങ്ങണമെന്ന് റഷ്യ
- 24 മണിക്കൂറിനിടെ രാജ്യത്ത് 75,809 പേർക്ക് രോഗബാധ, 1,133 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,80,423
ശക്തമായ മഴ: ഇന്ന് സംസ്ഥാനത്ത് നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ശക്തമായ മഴ തുടരുന്നതിനാല്‍ ഇന്ന് സംസ്ഥാനത്ത് നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ലെന്ന് അറിയിച്ചിട്ടുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക. ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.