അനുബന്ധ വാര്‍ത്തകള്‍
- 24 മണിക്കൂറിനിടെ രാജ്യത്ത് 75,809 പേർക്ക് രോഗബാധ, 1,133 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,80,423
- തോൽപ്പിയ്ക്കാനാവില്ല മക്കളെ, സാക്ഷരതയിൽ കേരളം ഒന്നാമത് തന്നെ
- റഷ്യന്‍ കൊവിഡ് വാക്സിന് ഈയാഴ്ച പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്
- പത്താം ക്ലാസുകാരന്റെ കല്യാണത്തിന് വീട്ടുകാര്‍ സമ്മതിക്കുന്നില്ല; 17കാരന് ആറ്റില്‍ ചാടി
- വോഡഫോണും ഐഡിയയും ഇനി 'Vi'; ലോകത്തിലെ ഏറ്റവും വലിയ ടെലികോം ബ്രാൻഡ് സംയോജനം
റഷ്യന്‍ കൊവിഡ് വാക്സിന് ഇന്ത്യയും വാങ്ങണമെന്ന് റഷ്യ
റഷ്യന്‍ കൊവിഡ് വാക്സിന് ഇന്ത്യയും വാങ്ങണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് റഷ്യന്‍ അംബാസിഡര്‍ കേന്ദ്രത്തെ സമീപിച്ചു. കൂടാതെ റഷ്യന്‍ കൊവിഡ് വാക്സിന് ഈയാഴ്ച പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ റഷ്യന്‍ അക്കാഡമി ഓഫ് സയന്‍സസിലെ അസോസിയേറ്റ് മെമ്പര്‍ ഡെന്നിസ് ലൊഗുനോവാണ് ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയാണ് ഇനി ലഭിക്കാനുള്ളത്.
സ്പുട്നിക് 5എന്ന് പേരിട്ടിരിക്കുന്ന വാക്സിന് നേരത്തേ 76 പേരിലാണ് പരീക്ഷിച്ചത്. ഇവരില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും ഇവരുടെ ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെട്ടുവെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞിരുന്നു.