അനുബന്ധ വാര്‍ത്തകള്‍
- ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
- യെല്ലോ അലർട്ട്: ഒൻപത് ജില്ലകളിൽ ഇന്ന് കനത്ത മഴ
- നാല് ജില്ലകളിൽ യെല്ലോ അലർട്ട്, വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
- വീണ്ടും മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്; നാല് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട്
- കനത്ത മഴയും പ്രളയവും; സംസ്ഥാനത്ത് പലയിടത്തും ഭൂമിയിൽ വിള്ളൽ
കനത്ത മഴ രണ്ടു ദിവസം തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച അഞ്ചു ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലെർട്ട് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്.
അതേസമയം, ഞായറാഴ്ച ആറു ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലെർട്ട്. എന്നാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.