വീണ്ടും മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്; നാല് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട്

 heavy rain , rain , yellow alert , മഴ , കാലാവസ്ഥ , പ്രളയം
തിരുവനന്തപുരം| Last Modified ചൊവ്വ, 20 ഓഗസ്റ്റ് 2019 (18:49 IST)
ചെറിയ ഇടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും, ഇവിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്‌ക്കാണ് സാധ്യത എങ്കിലും മഴ ശക്തമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും മത്സ്യതൊഴിലാളികൾക്ക് പ്രത്യേകിച്ച് മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിയ്ക്കുന്ന സ്കൂളുകൾക്ക് നാളെ (ആഗസ്റ്റ് 21, ബുധനാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :