അനുബന്ധ വാര്‍ത്തകള്‍
- വീണ്ടും മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്; നാല് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട്
- കനത്ത മഴയും പ്രളയവും; സംസ്ഥാനത്ത് പലയിടത്തും ഭൂമിയിൽ വിള്ളൽ
- പ്രളയബാധിതര്‍ക്ക് 10,000 രൂപ അടിയന്തര സഹായം; മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം, വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം
- ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം നൽകി ജയസൂര്യ
- ഉറ്റവർ മണ്ണിനടിയിലാകുന്നത് നേരിൽ കാണേണ്ടി വന്ന ജിഷ്ണു, നടുക്കുന്ന ഓർമ
നാല് ജില്ലകളിൽ യെല്ലോ അലർട്ട്, വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഈ ജില്ലകൾക്ക് പുറമേ കാസർകോടും യെല്ലോ അലർട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട പുതിയ ന്യൂനമർദം ശക്തമാകുന്ന സാഹചര്യത്തിലാണ് മഴ കനക്കുന്നത്. കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, തെക്ക് പടിഞ്ഞാറ് അറബിക്കടൽ മധ്യബംഗാൾ ഉൾക്കടൽ തുടങ്ങിയ ഇടങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.