അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് വീട്ടുകാരെ ഭയപ്പെടുത്താന്‍ ടാപ്പിങ് കത്തികൊണ്ട് കുത്തുന്നതായി അഭിനയം; അബദ്ധത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു
- കൊച്ചിയിലെ വായുവിൽ വിഷാംശം ഗുരുതരമായ അളവിൽ
- Kerala Blasters: വിവാദഗോൾ യൂറോപ്യൻ റഫറിമാരുടെ ശ്രദ്ധയിൽപ്പെടുത്തി ഇവാനും ബ്ലാസ്റ്റേഴ്സും
- മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ
- ചൂടിന് ശമനമില്ല, വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരും
വേനൽ മഴയ്ക്ക് ഉടൻ സാധ്യതയില്ല, മധ്യകേരളത്തിലും ഇനി ചൂട് ഉയരും
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് വിദഗ്ധർ. വടക്കൻ ജില്ലകളിൽ അനുഭവപ്പെടുന്ന കൊടും ചൂട് ഇനി മധ്യകേരളത്തിലേക്കും തീരപ്രദേശങ്ങൾക്കും വ്യാപിച്ചേക്കും. ഉത്തരേന്ത്യയിലെ എതിർ ചക്രവാതച്ചുഴി കാരണം ചൂട് വായു ഇങ്ങോട്ട് നീങ്ങിയതാണ് കേരളത്തിലെ ചൂടിന് കാരണം.
ഇന്നലെ തൃശൂർ വെള്ളാനിക്കരയിൽ 37.1 ഡിഗ്രിയും കൊച്ചി വിമാനത്താവളത്തിൽ 37 ഡിഗ്രിയുമായിരുന്നു താപനില. വരും ദിവസങ്ങളിലും വേനൽ മഴയ്ക്ക് കാര്യമായ സാധ്യതയില്ല. എന്നാൽ ഒറ്റപ്പെട്ട നേരിയ മഴ പലയിടത്തും ലഭിക്കാം. അന്തരീക്ഷ താപനില കൂടുതലായതിനാൽ ഇടയ്ക്കിടെ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണം. അടിയന്തിര ആവശ്യങ്ങൾക്ക് ദിശ 104.1056.0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് ഡോക്ടറുടെ ഉപദേശം തേടാം.