ചൂടിന് ശമനമില്ല, വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരും

അഭിറാം മനോഹർ| Last Modified ഞായര്‍, 5 മാര്‍ച്ച് 2023 (12:01 IST)
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂട് കൂടാൻ സാധ്യത. കണ്ണൂരും കാസർകോടും പാലക്കാടും ഇന്നലെ താപനില 40 ഡിഗ്രി കടന്നിരുന്നു. അന്തരീക്ഷത്തിലെ എതിർചുഴികളാണ് ഈ ദിവസങ്ങളിൽ ചൂട് കൂടാനിടയാക്കിയത്. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് വിലയിരുത്തുന്നത്.

ഇന്നലെ കണ്ണൂരിലെ ഇരിക്കൂരിൽ രേഖപ്പെടുത്തിയത് 41 ഡിഗ്രി സെൽഷ്യസായിരുന്നു. പാലക്കാട്ടിലെ എരിമയൂരിൽ 40.5 ഡിഗ്രിയും കാസർകോട് പാണത്തൂരിൽ 40.3 ഡിഗ്രി ചൂടും രേഖപ്പെടുത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :