അഭിറാം മനോഹർ|
Last Modified ഞായര്‍, 5 മാര്‍ച്ച് 2023 (14:13 IST)
ബെംഗളൂരുവിനെതിരായ പ്ലേ ഓഫ് പോരാട്ടത്തിൽ വിവാദമായ ഫ്രീകിക്ക് ഗോളിൽ ഇന്ത്യൻ ഫുട്ബോൾ ലോകം തന്നെ രണ്ട് തട്ടിലായി മാറിയിരിക്കുകയാണ്. ഐഎസ്എല്ലിൽ വർഷങ്ങളായി തുടരുന്ന റെഫറിയിംഗ് പിഴവുകൾ കണ്ട് മടുത്ത ആരാധകർ കേരള പരിശീലകൻ ഇവാൻ വുകാമാനോവിച്ചിന് വലിയ പിന്തുണയാണ് നൽകുന്നത്. എങ്കിലും മത്സരം പൂർത്തിയാക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ചെയ്യേണ്ടിയിരുന്നത് എണ്ണ് പറയുന്നവരും അനവധിയാണ്.
വിവാദമായ വാക്കൗട്ട് സംഭവത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയുണ്ടാകുമെന്ന്
ഉറപ്പാണ്. അതേസമയം സംഭവത്തിന് ശേഷം നാട്ടിലെത്തിയ ഇവാനും ടീമിനും വലിയ വരവേൽപ്പാണ് കൊച്ചിയിൽ ആരാധകർ നൽകിയത്. ഇതിന് തുടർച്ചയായി വിവാദഗോൾ ഇവാൻ ചില യൂറോപ്യൻ റെഫറിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ഹിന്ദുഢ്ഹാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.