1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് വീട്ടുകാരെ ഭയപ്പെടുത്താന്‍ ടാപ്പിങ് കത്തികൊണ്ട് കുത്തുന്നതായി അഭിനയം; അബദ്ധത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു

Trivandrum
തിരുവനന്തപുരത്ത് വീട്ടുകാരെ ഭയപ്പെടുത്താന്‍ ടാപ്പിങ് കത്തികൊണ്ട് കുത്തുന്നതായി അഭിനയം നടത്തിയ യുവാവ് അബദ്ധത്തില്‍ കുത്തേറ്റ് മരിച്ചു. വാമനപുരം ഉന്നംപാറ വട്ടകൈത വീട്ടില്‍ അനീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെ യായിരുന്നു സംഭവം. ഇയാള്‍ ഭാര്യയുമായി വഴക്കിടുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു.
 
വീട്ടിലുണ്ടായിരുന്നവരെ ഭയപ്പെടുത്താനായി ടാപ്പിംഗ് കത്തി എടുത്ത് വയറിനു ചുറ്റാകെ കുത്തുന്നതായി അഭിനയം കാണിച്ചു. ഇതിനിടയില്‍ ഒരു കുത്ത് ശരീരത്തിലേല്‍ക്കുകയായിരുന്നു. കുത്തേറ്റ അനീഷിനെ ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. രാത്രിയോടെ മരണപ്പെടുകയായിരുന്നു.
അടുത്ത ലേഖനം
കരിയിലയ്ക്ക് തീപിടിച്ച് വീട്ടമ്മ മരിച്ചു