1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heart Attack in Young MBBS Student

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 19കാരനായ എംബിബിഎസ് വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

Heart Attack
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 19കാരനായ എംബിബിഎസ് വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. ഗുജറാത്തിലെ ജമാനഗര്‍ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. എംബിബിഎസ് വിദ്യാര്‍ത്ഥിയായ കിഷന്‍ മണേക്ക് ആണ് മരണപ്പെട്ടത്. വ്യായാമത്തിനിടെ അവശനായി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 
 
കഴിഞ്ഞ ശനിയാഴ്ച ചെന്നൈയില്‍ ഒരു പബ്ബില്‍ 22 കാരനായ എംബിബിഎസ് വിദ്യാര്‍ത്ഥിയും കുഴഞ്ഞുവീണു ഇത്തരത്തില്‍ മരണപ്പെട്ടിരുന്നു. മുഹമ്മദ് സുഹൈല്‍ ആണ് മരിച്ചത്. രാമപുരത്തെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിയായിരുന്നു.
അടുത്ത ലേഖനം
മധ്യ കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും