പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലി, ശരീര സൗന്ദര്യത്തിന്റെ രഹസ്യം വ്യായാമം, ജിമ്മില്‍ നിന്നും കയാദു ലോഹര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 30 മെയ് 2024 (11:07 IST)
സംവിധായകന്‍ വിനയന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് കയാദു ലോഹര്‍.പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ വരവറിയിച്ച താരം നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്. ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന താരം മിക്ക ദിവസങ്ങളിലും വ്യായാമത്തില്‍ ഏര്‍പ്പെടാറുണ്ട്. കൃത്യമായ ഹെല്‍ത്ത് പ്ലാന്‍ താരത്തിനുണ്ട്. രാവിലെ തന്നെ വ്യായാമം ചെയ്ത് ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സുമായി ദിവസം തുടങ്ങാനാണ് നടി ആഗ്രഹിക്കുന്നതും.

2000 ഏപ്രില്‍ 11ന് ജനിച്ച ജനിച്ച നടിക്ക് 24 വയസ്സാണ് പ്രായം.പൂനെ സ്വദേശിയായ നടി സിനിമയ്ക്ക് വേണ്ടി ഓണ്‍ലൈനായി മലയാളം പഠിച്ചു.
വിനീത് ശ്രീനിവാസന്‍,നിഖില വിമല്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് 'ഒരു ജാതി, ജാതകം'. ഈ മലയാളം ചിത്രത്തിലും കയാദു ലോഹര്‍ അഭിനയിച്ചിട്ടുണ്ട്.

മുഗില്‍പെട്ടെ എന്ന കന്നട ചിത്രത്തിലൂടെയാണ് കയാദുവിന്റെ അരങ്ങേറ്റം. മോഡലിങ്ങിലൂടെ വരവറിച്ച നടിയുടെ പുതിയ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :