കുടലുകളുടെ ആരോഗ്യത്തെ സംരക്ഷിച്ചാല്‍ ശരീരഭാരം കുറയ്ക്കാം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 17 ജൂലൈ 2024 (11:40 IST)
വ്യായാമം ചെയ്യാതെയും ഭക്ഷണത്തില്‍ മാറ്റം വരുത്താതെയും വണ്ണം കുറയ്ക്കാന്‍ സാധിക്കുമോയെന്ന് ചോദിച്ചാല്‍ കഴിയും എന്നാണ് ഉത്തരം. ചില ശീലങ്ങളാണ് മാറ്റേണ്ടത്. ഇതില്‍ ആദ്യത്തേത് ഭക്ഷണം പാകം ചെയ്ത് കഴിക്കലാണ്. കൊഴുപ്പുകൂടിയതും ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കള്‍ ചേര്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം. മറ്റൊന്ന് പ്രോട്ടീന്‍ കൂടുതല്‍ കഴിക്കലാണ്. ഇത് വിശപ്പ് തോന്നാതിരിക്കാനും കലോറി കുറയ്ക്കാനും സഹായിക്കും. മുട്ടയിലും യോഗര്‍ട്ടിലുമൊക്കെ ധാരാളം പ്രോട്ടീന്‍ ഉണ്ട്. മറ്റൊന്ന് ഫൈബറിന്റെ ആളവ് ഭക്ഷണത്തില്‍ കൂട്ടുകയാണ്. ഇത് അമിതമായി ആഹാരം കഴിക്കുന്നത് തടയുകയും ദഹനത്തിനും സഹായിക്കും.

മറ്റൊന്ന് പ്രോബയോട്ടിക്കിന്റെ ഉപയോഗമാണ്. ഇത് കുടലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ശരീരഭാരം കൂടുന്നത് തടയുകയും ചെയ്യും. ശരിയായി ഉറക്കം കിട്ടുന്നത് അമിതവണ്ണത്തെ തടയുമെന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ സമ്മര്‍ദ്ദം കൂടുന്നത് ശരീരഭാരം കൂട്ടും. ഭക്ഷണ പാത്രം ചെറുതാക്കുന്നതും നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :