1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Headload should be banned says kerala HC

തലച്ചുമട് മനുഷ്യവിരുദ്ധം, നിരോധിച്ചേ മതിയാകുവെന്ന് ഹൈക്കോടതി

ഹൈക്കോടതി
ചുമട്ടുതൊഴില്‍ അവസാനിപ്പിക്കേണ്ട സമയമായെന്ന് കേരള ഹൈക്കോടതി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യനെ ചുമടെടുപ്പിക്കുന്നത് നാടിന് ഭൂഷണമല്ല. സ്വന്തം പൗരന്മാരെ ചുമട്ടുതൊഴിലെടുപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി ആവർത്തിച്ചു വ്യക്തമാക്കി.
 
ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് ആക്ടുമായി ബന്ധപ്പെട്ട ഒരു കേസിലാണ് കോടതിയുടെ ഈ നിര്‍ദേശം. പല വിദേശരാജ്യങ്ങളും ചുമട്ടുതൊഴിൽ നിർത്തലാക്കി. നിലവിലെ ചുമട്ടുതൊഴിലാളികളെ പുനരധിവസിപ്പിക്കുകയാണ് വേണ്ടത്. എന്നാൽ രാഷ്ട്രീയ പാര്‍ട്ടികള്‍ ചുമട്ടുതൊഴിലിനെ പ്രോത്സാഹിപ്പിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ ആര്‍ക്കും ചുമട്ടുതൊഴിലാളിയാവാം എന്ന സാഹചര്യമാണ്. കോടതി പറഞ്ഞു.
 
തലച്ചുമടെടുക്കുന്ന തൊഴിലാളികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. യന്ത്രങ്ങൾ ഇല്ലാത്ത കാലത്തേതാണ് ഈ രീതിയെന്നും ഇനിയും ഇത് തുടരരുതെന്നും കോടതി പറഞ്ഞു. ചുമട്ട് തൊഴിലാളികൾ അങ്ങിനെ തന്നെ തുടരണമെന്നത് ചിലരുടെ ആഗ്രഹമാണെന്നും ഇതിന് പിന്നിൽ സ്വാർത്ഥതാത്പര്യങ്ങളാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 3377 പേർക്ക് കോവിഡ്, 28 മരണം