ലീഗ് കടുത്ത വർഗീയ പ്രചാരകരായി മാറുന്നു, രാഷ്ട്രീയത്തിന് വേണ്ടി മതത്തെ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 ഡിസം‌ബര്‍ 2021 (16:41 IST)
വഖഫ് ബോർഡ് വിവാദത്തിൽ മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗ് വർഗീയ പ്രചാരകരായി മാറുന്നുവെന്നും സമാധാനം ആഗ്രഹിക്കുന്ന അണികളെ ലീഗ് തീവ്രവാദികൾക്ക് എറിഞ്ഞുകൊടുക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

രാഷ്ട്രീയത്തിനുവേണ്ടി മതം ഉപയോഗിക്കുന്നത് ശരിയല്ല. വഖഫ് സമ്മേളനത്തില്‍ ലീഗ് നേതാക്കള്‍ നടത്തിയത് കടുത്ത വര്‍ഗീയ പ്രചാരണമാണ്’. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ സംഘപരിവാറും ഇസ്ലാമിസ്റ്റുകളും ശ്രമിക്കുകയാണെന്നും ഇതിനായി നവമാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

സിപിഐഎം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :