അനുവാദമില്ലാതെ ഭാര്യയുടെ ഫോണ്‍ കോള്‍ റെക്കോഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 14 ഡിസം‌ബര്‍ 2021 (10:30 IST)
അനുവാദമില്ലാതെ ഭാര്യയുടെ ഫോണ്‍ കോള്‍ റെക്കോഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് ഹൈക്കോടതി. പഞ്ചാബ്- ഹരിയാന ഹൈക്കോടതിയാണ് നിരീക്ഷണം നടത്തിയത്. 2020ലെ ബദീന്‍ഡ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഒരു സ്ത്രീ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ലിസ ഗില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

വിവാഹ മോചനം നേടുന്നതിന് സ്ത്രീയുടെ മുന്‍ഭര്‍ത്താവ് സമര്‍പ്പിച്ച ഇവരുടെ ഫോണ്‍ സംഭാഷണം ബദീന്‍ഡ കോടതി തെളിവായി സ്വീകരിച്ചിരുന്നു ഇത് ചോദ്യം ചെയ്താണ് സ്ത്രീ ഹൈക്കോടതിയെ സമീപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :