പിണങ്ങിയിരുന്ന ഭാര്യയുമായി ലൈംഗിക ബന്ധത്തിന് ശ്രമിച്ചു; 26കാരന്റെ ലൈംഗിക അവയവം യുവതി വെട്ടിയെടുത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 14 ഡിസം‌ബര്‍ 2021 (17:18 IST)
ഭാര്യയുമായി ലൈംഗിക ബന്ധത്തിന് ശ്രമിച്ചതിന് 26കാരന്റെ ലൈംഗിക അവയവം യുവതി വെട്ടിയെടുത്തു. മധ്യപ്രദേശിലെ ടിക്കാംഗര്‍ഹിലാണ് സംഭവം. ജതാര പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് യുവാവ് പരാതി നല്‍കി. ലൈംഗിക ബന്ധത്തിന് ശ്രമിക്കുമ്പോള്‍ 24കാരിയായ ഭാര്യ ലൈംഗികാവയവം തകര്‍ത്തെന്നാണ് പരാതി. 2019ലാണ് ഇരുവരും വിവാഹം കഴിച്ചത്. പിന്നീട് വഴക്കുകള്‍ മൂലം പിരിഞ്ഞിരുന്നു. അതിനു ശേഷം വീണ്ടും ഒന്നിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :