1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment, Anchal, Pocso

അഞ്ചലില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

Harassment
കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഏഴു വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുപ്പത്തഞ്ചുകാരനെ പോലീസ് അറസ്‌റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാവിന്റെ ബന്ധുവാണ് പിടിയിലായ ഇയാള്‍ പെണ്‍കുട്ടിയെ മാസങ്ങളായി പീഡിപ്പിച്ചിരുന്നു എന്നാണു വിവരം.

പീഡനം സഹിക്കവയ്യാതാതെ പെണ്‍കുട്ടി മാതാവിനോട് വിവരം തുറന്നു പറഞ്ഞതോടെ അവര്‍ ചൈല്‍ഡ് ലൈന്‍ അധികാരികള്‍ വഴി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അഞ്ചല്‍ പോലീസ് പ്രതിയെ പോക്‌സോ വകുപ്പ് ചുമത്തിയാണ്  അറസ്‌റ് ചെയ്തത്. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കൊവിഡ്, 19 മരണം, 3463 പേർക്ക് സമ്പർക്കം വഴി രോഗം