1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Police Pathanamthitta

യുവതിയുടെ പരാതിയില്‍ പോലീസുകാരനെതിരെ പീഡനത്തിന് കേസ്

Harassment
റാന്നി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസുകാരനെതിരെ കേസ്. റാന്നി പുല്ലൂപ്രം സ്വദേശിയാണ്  പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സി.പി.ഒ അരുണ്‍ ദേവാണ് ലോക്ക് ഡൗണ്‍ കാലത്ത് തന്നെ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയത്.
 
ഫെയ്സ്ബുക്ക് വഴി തന്നെ പരിചയപ്പെട്ട ശേഷം വിവിവാഹ വാഗ്ദാനം നല്‍കുകയും പീഡിപ്പിക്കുകയും ചെയ്തു എന്നാണു യുവതിയുടെ പരാതിയില്‍ പറയുന്നത്. ഒരു മാസം മുമ്പ് ഇയാളെ കാണാതാവുകയും പിന്നീട് കോന്നിയില്‍ തന്നെ കണ്ടെത്തുകയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ മെഡിക്കല്‍ ലീവെടുത്ത് ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
യുവതിയെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി