കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 17 മെയ് 2021 (13:05 IST)
മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ ശതകോടീശ്വരനായ ബില്‍ ഗേറ്റ്‌സ് 2020 മാര്‍ച്ച് 20നാണ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും രാജി വെച്ചത്. എന്നാല്‍ ആ രാജി ലൈംഗിക ആരോപണ അന്വേഷണത്തിനിടയാണെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു അദ്ദേഹം അന്ന് രാജിവെച്ചത്. ബില്‍ ഗേറ്റ്‌സിന് മൈക്രോസോഫ്റ്റ് കമ്പനിയിലെ ഒരു ജീവനക്കാരുമായി അടുപ്പമുണ്ടായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട അന്വേഷണം കമ്പനി പൂര്‍ത്തിയാക്കും മുമ്പാണ് അദ്ദേഹം രാജിവച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൈക്രോസോഫ്റ്റില്‍ എഞ്ചിനീയറായ ബന്ധം നിലനില്‍ക്കേ കമ്പനിയുടെ ബോര്‍ഡ് അംഗമായി തുടരുന്നത് ശരിയല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ രാജി എന്നാണ് വിവരം. ജീവനക്കാരി തന്നെയായിരുന്നു കത്തിലൂടെ ബില്‍ ഗേറ്റ്‌സുമായി ബന്ധമുണ്ടെന്ന് വിവരം ബോര്‍ഡിനെ അറിയിച്ചത്. 2019ലായിരുന്നു ഇതിനെ തുടര്‍ന്ന് അന്വേഷണം കമ്പനിയുടെ ഭാഗത്തുനിന്ന് ആരംഭിച്ചത്.