വാഹന പരിശോധനയിലെ പിഴതുക സര്‍ക്കാരില്‍ ഒടുക്കിയില്ല: എസ്‌ഐക്കെതിരെ അന്വേഷണം

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 18 മെയ് 2021 (12:26 IST)
അമ്പലപ്പുഴ: ലോക്ക് ഡൗണ്‍ പ്രമാണിച്ച് റോഡില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഉടമയില്‍ നിന്ന് ഈടാക്കിയ തുക സര്‍ക്കാരിലേക്ക് ഒടുക്കിയില്ല എന്ന പരാതിയില്‍ എസ്.ഐ ക്കെതിരെ പോലീസ് വകുപ്പുതല അന്വേഷണം ആരംഭിച്ചു. ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച ആളില്‍ നിന്ന് പിഴത്തുകയായ 500 രൂപ പേയ്‌മെന്റ്‌റ് ആപ്പുവഴി എസ്.ഐ ഈടാക്കുകയായിരുന്നു. എന്നാല്‍ ഈ തുകയ്ക്ക് രസീത് നല്‍കിയതുമില്ല., ഇതാണ് പുലിവാലായത്.

കഴിഞ്ഞ ഏഴാം തീയതി വൈകിട്ട് അമ്പലപ്പുഴ നീര്‍ക്കുന്നം ഇജാബ കവലയ്ക്കടുത്തതായിരുന്നു ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് വണ്ടാനം സ്വദേശി ഷെമീറില്‍ നിന്ന് 500 രൂപ എസ്.ഐ വാങ്ങിയത്. ഇതിനു രസീത് നല്‍കിയതുമില്ല. ഈ വിവരം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

തുടര്‍ന്ന് പോലീസ് രഹസ്യാന്വേഷണം വിഭാഗം നടത്തിയ പരിശോധനയിലാണ് ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതില്‍ ഡി.വൈ.എസ്.പി സുരേഷ് ബാബു അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :