1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Harassment Nagpur Doctor

വനിതാ ഡോക്ടറെ പീഡിപ്പിച്ച ആദായ നികുതി കമ്മീഷണര്‍ അറസ്റ്റില്‍

Harassment
നാഗ്പ്പൂര്‍:  വിവാഹ വാഗ്ദാനം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിച്ച ആദായ നികുതി കമ്മീഷണറെ പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. നിരവധി തവണ തന്നെ പീഡിപ്പിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭച്ഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.  
 
പുതുച്ചേരി സ്വദേശിയായ 35 കാരനാണ് അറസ്റ്റിലായ പ്രതി. നാഗപ്പൂരില്‍ പരിശീലനത്തിന് എത്തിയപ്പോഴാണ് ഇയാള്‍ അവിടത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറുമായി അടുപ്പത്തിലാകുന്നതും പീഡിപ്പിച്ചതും.
 
പീഡന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ പ്രതി അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നു പരാതിയില്‍ പറയുന്നു.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
മുക്കുപണ്ടം പണയംവച്ച് 1.20 ലക്ഷം തട്ടിയ ആള്‍ പിടിയില്‍