1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Lockdown Violators Write Lord Rama's Name for 30 Mins as Punishment

'രാമ..രാമ..'എന്ന് അഞ്ച് പേജില്‍ എഴുതുക; ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചയാള്‍ക്ക് പൊലീസ് കൊടുത്ത പണി

Lockdown
ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചയാള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ പണി കൊടുത്ത് പൊലീസ്. ഹിന്ദു ദൈവമായ ശ്രീരാമന്റെ പേര് മുക്കാല്‍ മണിക്കൂര്‍ നേരത്തേയ്ക്ക് എഴുതിപഠിക്കാന്‍ നിയന്ത്രണം ലംഘിച്ചയാളോട് പൊലീസ് പറഞ്ഞു. മധ്യപ്രദേശ് പൊലീസാണ് ഇങ്ങനെയൊരു ശിക്ഷ നല്‍കിയത്. വാഹനം പിടിച്ചുവച്ച ശേഷം സിറ്റപ്പ് ചെയ്യിപ്പിക്കുകയോ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് പിടിച്ചുനിര്‍ത്തുകയോ ആണ് പൊലീസ് പൊതുവെ ചെയ്യാറുള്ളത്. എന്നാല്‍, വ്യത്യസ്തമായ രീതിയില്‍ ശിക്ഷ നല്‍കണമെന്ന് തോന്നിയപ്പോഴാണ് രാമ..രാമ എന്ന് എഴുതി പഠിക്കാന്‍ പറഞ്ഞതെന്ന് പൊലീസ് വിശദീകരിച്ചു. 
അടുത്ത ലേഖനം
ഹമാസിന്റെ 15 കിലോമീറ്റർ ടണലുകൾ തകർത്തു, 9 കമാൻഡർമാരുടെ വീടുകളിൽ ഇസ്രായേൽ ആക്രമണം, മരണം 188 ആയി