അനുബന്ധ വാര്‍ത്തകള്‍
- 'ശിവൻകുട്ടി പഴയ സിഐടി യു ഗുണ്ട അല്ല'; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് കെ സുരേന്ദ്രൻ
- ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു
- Kerala Weather: ഇന്നുമുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; ന്യൂനമര്‍ദ്ദവും ചക്രവാതചുഴിയും
- നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും
- ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത
ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി
തൃശൂർ : പ്രസിദ്ധമായ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേയ് മാസ ഭണ്ഡാരം വരവ് 7.252 കോടി രൂപ. ഇതിനൊപ്പം 2. 672 കിലോഗ്രാം സ്വർണ്ണം, 14.24 കിലോഗ്രാം വെള്ളിയും ലഭിച്ചതായി ദേവസ്വം അധികാരികൾ അറിയിച്ചു.
ഇതു കൂടാതെ സർക്കാർ നിരോധിച്ച 2000 രൂപയുടെ 29 നോട്ടുകളും 1000 ൻ്റെ 19 നോട്ടുകളും 500 ൻ്റെ 48 നോട്ടുകളും ഭണ്ഡാരത്തിൽ നിന്നു ലഭിച്ചു. ഭണ്ഡാരം എണ്ണിത്തിട്ടപ്പെടുത്താനുള്ള ചുമതല സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ശാഖയ്ക്കാണുള്ളത്. സ്ഥിരം ഭണ്ഡാരങ്ങളിൽ നിന്നുള്ള വരവു കൂടാതെ ഇ-ഭണ്ഡാർ വഴി 125430 രൂപയും വരവായി ലഭിച്ചു.