അനുബന്ധ വാര്‍ത്തകള്‍
- ഇറാനെ ആക്രമിച്ച് അമേരിക്ക; മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടു, യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് ട്രംപ്
- ബസിൽ വെച്ച് ലൈംഗികാതിക്രമം; യുവാക്കൾ പൂമാലയിട്ട് ആദരിച്ച സവാദ് വീണ്ടും അറസ്റ്റിൽ
- മകന്റെ ഭാവി വധുവിനൊപ്പം ഒളിച്ചോടി പിതാവ്; ഒളിച്ചോടിയത് ഭാര്യയുടെ സ്വർണവും കൊണ്ട്
- യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: 38 വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി, 3 വിദേശസര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
- Rain Alert: ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയും; മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത
'ശിവൻകുട്ടി പഴയ സിഐടി യു ഗുണ്ട അല്ല'; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് കെ സുരേന്ദ്രൻ
തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രി വി ശിവൻകുട്ടിയെ വിമർശിച്ച് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭാരതാംബ വിവാദത്തിലാണ് പ്രതികരണം. ശിവൻകുട്ടി പഴയ സിഐടി യു ഗുണ്ട അല്ല മന്ത്രിയാണെന്ന് കുറിച്ച കെ സുരേന്ദ്രൻ മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യപരമാണെന്നും കുറിച്ചു. തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസുകാരോട് എടുക്കുന്ന രക്ഷാപ്രവർത്തനം ഞങ്ങളോട് വേണ്ട എന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഡിഫി ഗുണ്ടകളെ സിപിഎം നേതൃത്വം നിലയ്ക്ക് നിർത്തുന്നതാണ് അവർക്കു നല്ലതെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ശിവൻകുട്ടി പഴയ സിഐടി യു ഗുണ്ട അല്ല. മന്ത്രിയാണ്. മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യപരമാണ്. അതിനോട് അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ശിവൻകുട്ടി പഴയ സിഐടി യു ഗുണ്ട അല്ല. മന്ത്രിയാണ്. മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യപരമാണ്. അതിനോട് അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. മന്ത്രിമാർക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധിക്കും. കോൺഗ്രസുകാരോട് എടുക്കുന്ന രക്ഷാപ്രവർത്തനം ഞങ്ങളോട് വേണ്ട. ഡിഫി ഗുണ്ടകളെ സിപിഎം നേതൃത്വം നിലയ്ക്ക് നിർത്തുന്നതാണ് അവർക്കു നല്ലത്. വെറുതെ തീകൊള്ളി കൊണ്ട് തല ചൊറിയാൻ നിൽക്കണ്ട.
അടുത്ത ലേഖനം