അനുബന്ധ വാര്‍ത്തകള്‍
- കൊല്ലത്ത് പ്രവാസിയായ ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ലക്ഷങ്ങളുടെ സ്വര്‍ണ്ണവുമായി ഒളിച്ചോടിയ വീട്ടമ്മ 6 മാസത്തിനുശേഷം പിടിയില്‍
- സഹോദരനെ കൊന്ന് ചാക്കിലാക്കി, മൃതദേഹവുമായി ബൈക്കില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതി അറസ്റ്റിൽ; സംഭവം കൊല്ലത്ത്
- ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം റെയിവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു; സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാൻ യുവാവ് ചെയ്ത് ക്രൂരത ഇങ്ങനെ
- മദ്യലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു; മദ്യക്കുപ്പിക്ക് പൊലീസ് കാവൽ
- അട്ടക്കുളങ്ങര ജയിലിൽ തടവുകാരികൾ മതിൽ ചാടി; രക്ഷപെട്ടത് മുരിങ്ങ മരത്തിലൂടെ
നിവേദ്യം അശുദ്ധമാകും, മാറി നില്‍ക്കണമെന്ന് ഗുരുവായൂർ തന്ത്രി; ഈ നിര്‍ദേശം ഏത് തന്ത്ര പുസ്തകത്തിലെന്ന് ചോദിച്ച് ദേവസ്വം ബോര്‍ഡ് ചെയര്മാന്
ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തു കാവില്‍ ഭഗവതിയുടെ കലശച്ചടങ്ങില്‍ ആചാര്യവരണ ചടങ്ങിനെത്തിയപ്പോഴാണ് തന്ത്രി മാറിനില്ക്കാന് പറഞ്ഞത്.
ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോര്‍ഡ് ചെയര്മാന് കെബി മോഹന്‍ദാസിനോട് തന്ത്രി മാറിനില്ക്കാന് പറഞ്ഞെന്ന് പരാതി. ഇതേച്ചൊല്ലി ക്ഷേത്രത്തിനുള്ളില്‍ തന്ത്രിയും ചെയര്‍മാനും തമ്മില്‍ വാഗ്വാദം നടന്നെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തു കാവില്‍ ഭഗവതിയുടെ കലശച്ചടങ്ങില്‍ ആചാര്യവരണ ചടങ്ങിനെത്തിയപ്പോഴാണ് തന്ത്രി മാറിനില്ക്കാന് പറഞ്ഞത്.വാതില്‍മാടത്തിന്റെ ഇടനാഴിയില്‍ നിന്ന് ഇറങ്ങിനില്‍ക്കാന്‍ തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടു എന്നാണ് പരാതി.
ചടങ്ങിന് ശേഷം മാറ്റി നിര്‍ത്താന്‍ കാരണം എന്താണെന്ന് ചെയര്മാന് തന്ത്രിയോട് ചോദിച്ചു. നിവേദ്യം അശുദ്ധമാകും എന്നതുകൊണ്ടാണ് മാറിനില്ക്കാന് പറഞ്ഞത് എന്നായിരുന്നു തന്ത്രിയുടെ മറുപടി.
അത് ഏത് തന്ത്രപുസ്തകത്തിലാണുള്ളതെന്ന് ചെയര്മാന് തിരിച്ചു ചോദിച്ചു. ക്ഷണിച്ചുവരുത്തി അപമാനിക്കുകയാണ് ചെയ്തതെന്ന് ചെയര്മാന് ആരോപിച്ചു. ഇതിനിടെ തര്‍ക്കം ഉച്ചത്തിലായി. ഭക്തര്‍ ശ്രദ്ധിക്കുന്നുവെന്ന് മനസ്സിലായതോടെ ഇരുവരും ശാന്തരാകുകയായിരുന്നുവെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു.