1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Grade SI attempted suicide died

ആത്മഹത്യയ്ക്ക് ശ്രമിച്ചു ചികിത്സയിലായിരുന്ന ഗ്രേഡ് എസ്ഐ മരിച്ചു

Suicide
കാസർകോട് : ജില്ലാ പൊലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച്‌ ചികിത്സയിലായിരുന്ന  ഗ്രേഡ് എസ്ഐ മരിച്ചു. കാസർകോട് ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയൻ ആണ് മരിച്ചത്.
 
കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഷം കഴിച്ച നിലയിൽ ഇദ്ദേഹത്തെ  മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനെ തുടർന്ന് പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റി. ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട മാനസിക സംഘർഷമാണ് വിഷം കഴിക്കാൻ കാരണമെന്ന് ഇദ്ദേഹം മൊഴി നൽകിയതായാണ് അറിയുന്നത്.
 
വോട്ടെടുപ്പ് ദിവസത്തെ തര്‍ക്കവുമായി ബന്ധപ്പെട്ട് എസ്ഐ അന്വേഷിക്കുന്ന കേസില്‍ സിപിഎം സമ്മര്‍ദ്ദമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
പത്താം ക്ലാസ് പരീക്ഷയിൽ തോൽക്കുമോ എന്ന് ഭയം, വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ