1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Youth found died in ambalapuzha

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Suicide
ആലപ്പുഴ: അമ്പലപ്പുഴയ്ക്കടുത്ത് തോട്ടപ്പള്ളിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പള്ളി ഒറ്റപ്പന വാടയിൽ ശ്യാം - അജിത ദമ്പതികളുടെ മകൻ അർജുൻ (25) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസം പകൽ ആരും വീട്ടിലില്ലായിരുന്നു. ഏകദേശം 3 മണിയോടെയാണ് വീട്ടുകാർ ഇയാളെ ഇങ്ങിനിൽക്കുന നിലയിൽ കണ്ടത്.
 
 വീട്ടുകാർ ഉടൻ തന്നെ അമ്പലപ്പുഴ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന അർജുൻ അവിവാഹിതനാണ്. മരണ കാരണം വ്യക്തമല്ല. സഹോദരി: അമൃത. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
അടുത്ത ലേഖനം
മേയർ ആര്യാ രാജേന്ദ്രനെ അസദ്യം പറഞ്ഞയാൾ അറസ്റ്റിൽ