അനുബന്ധ വാര്‍ത്തകള്‍
- മന്ത്രി കെ ടി ജലീലിനെതിരെ കുരുക്ക് മുറുകുന്നു; തൊഴുവാനൂരിലെ നേതാവിന്റെ ഭാര്യയായ വീട്ടമ്മയെ രേഖകളിൽ മന്ത്രിമന്ദിരത്തിലെ തോട്ടക്കാരിയാക്കി മാസം തോറും നൽകുന്നത് 17,000 രൂപ
- ബന്ധുനിയമനം; മന്ത്രി കെ ടി ജലീലിന്റെ മറുപടി വസ്തുനിഷ്ഠമല്ലെന്ന് യൂത്ത് ലീഗ്, രാജിവെക്കുന്നതുവരെ പ്രക്ഷോഭം തുടരും
- നിയമനം നിയമാനുസൃതം, അഴിമതിയുണ്ടെങ്കിൽ കോടതി പരിശോധിക്കട്ടെ; വിവാദം തലപൊക്കിയത് ലീഗ് പ്രവര്‍ത്തകര്‍ എടുത്ത വായ്പ തിരിച്ചുപിടിക്കാന്‍ നീക്കം നടത്തിയപ്പോൾ: മന്ത്രി കെ ടി ജലീൽ
- ഇപി വന്നതോടെ വകുപ്പ് തെറിച്ചു; പ്രതികരണവുമായി മന്ത്രി ജലീൽ രംഗത്ത്
- മാധ്യമങ്ങളല്ല അവരുടെ ഉപ്പൂപ്പ വന്നാലും പേടിക്കുന്ന ആളല്ല മുഖ്യമന്ത്രി: മന്ത്രി കെ ടി ജലീൽ
മന്ത്രി കെ ടി ജലീലിനെതിരെ കുരുക്ക് മുറുകുന്നു; വിദ്യാഭ്യാസ യോഗ്യതകൾ മാറ്റാൻ ബന്ധു നിയമനത്തിൽ നേരിട്ട് ഇടപെട്ടു, തെളിവുകൾ നിരത്തി യൂത്ത് ലീഗ്
മന്ത്രി കെ ടി ജലീലിനെതിരെ കുരുക്ക് മുറുകുന്നു; വിദ്യാഭ്യാസ യോഗ്യതകൾ മാറ്റാൻ ബന്ധു നിയമനത്തിൽ നേരിട്ട് ഇടപെട്ടു, തെളിവുകൾ നിരത്തി യൂത്ത് ലീഗ്
ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മനേജര്‍ തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതിന് മന്ത്രി കെ ടി ജലീല്‍ വഴിവിട്ട് ഇടപെട്ടെന്ന് തെളിവുകൾ നിരത്തിക്കൊണ്ടായിരുന്നു ഫിറോസിന്റെ ആരോപണം.
മന്ത്രിസഭാ യോഗത്തിന്‍റെ അനുമതി വാങ്ങണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം കെ.ടി. ജലീല്‍ അവഗണിച്ചാണ് ഇളവ് വരുത്തിയതെന്ന് ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സെക്രട്ടറിയുടെ നിര്‍ദ്ദേശം അവഗണിച്ച് അയച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടിരുന്നു. യോഗ്യത മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ എന്ന് വ്യക്തമാക്കണമെന്നും ഫിറോസ് പറഞ്ഞു.
യോഗ്യതകള്‍ പുനര്‍ നിശ്ചയിക്കണം എന്ന് കാട്ടി ജലീല്‍ നോട്ട് എഴുതിയെന്നും ഫിറോസ് പറഞ്ഞു. ഉള്‍പ്പെടുത്തിയത് അധിക യോഗ്യതയാണെന്ന മന്ത്രിയുടെ വാദം തെറ്റാണെന്നും പി കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.