മാധ്യമങ്ങളല്ല അവരുടെ ഉപ്പൂപ്പ വന്നാലും പേടിക്കുന്ന ആളല്ല മുഖ്യമന്ത്രി: മന്ത്രി കെ ടി ജലീൽ

മാധ്യമങ്ങളല്ല അവരുടെ ഉപ്പൂപ്പ വന്നാലും പേടിക്കുന്ന ആളല്ല മുഖ്യമന്ത്രി: മന്ത്രി കെ ടി ജലീൽ

കൊടുമൺ| Rijisha M.| Last Modified വെള്ളി, 13 ജൂലൈ 2018 (14:10 IST)
മാധ്യമങ്ങളെ പേടിച്ച് കേരളത്തിൽ നിരവധി വികസനപ്രവർത്തനങ്ങൾ വേണ്ടെന്നു വച്ചിട്ടുണ്ടെന്ന് മന്ത്രി കെ.ടി. ജലീൽ. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പഞ്ചായത്ത് ചന്തയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മാധ്യമങ്ങൾ വികസനവിരോധികളാണ്. മാധ്യമങ്ങളല്ല അവരുടെ ഉപ്പൂപ്പ വന്നാലും പേടിക്കുന്ന ആളല്ല ഇപ്പോഴത്തെ മുഖ്യമന്ത്രി. ആരെങ്കിലും ഉമ്മാക്കി കാണിക്കാമെന്നുവച്ചാൽ ഒട്ടും പേടിക്കില്ല. വാതക പൈപ്‌ലൈൻ, ദേശീയപാത നിർമാണം എന്നിവയൊക്കെ വന്നപ്പോൾ, നാലുപേർ സമരം നടത്തുന്നത് പെരുപ്പിച്ചു കാണിച്ച് ആളെ ഇറക്കിവിടാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്.

നികുതികൾ പൂർണമായും പിരിച്ചെടുത്ത് പദ്ധതി നിർവഹണത്തിനും വികസനത്തിനുമായി മാറ്റിവയ്ക്കുകയാണ് ലക്ഷ്യം. എല്ലാ ജില്ലകളിലും ഇതിനായി പ്രത്യേക യോഗം വിളിക്കും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഓൺലൈൻ വഴി വിപുലമായ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :