1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Retired Sub-Inspector arrested in Kannur

കണ്ണൂരില്‍ 11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച റിട്ടയര്‍ഡ് സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

Retired Sub-Inspector arrested
കണ്ണൂര്‍: 11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വിരമിച്ച സബ് ഇന്‍സ്പെക്ടറെ അറസ്റ്റ് ചെയ്തു. പരിയാരം കപ്പുങ്ങല്‍ സ്വദേശിയായ ഇ.വി. ഗോപിനാഥനെ (62) യാണ് പോക്‌സോ നിയമപ്രകാരം പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. മഴ കാരണം സ്‌കൂളിന് അവധിയായതിനാല്‍ ഇന്നലെ  പെണ്‍കുട്ടി കളിക്കാന്‍ പോയിരുന്നു. മദ്യലഹരിയിലായിരുന്ന ഗോപിനാഥന്‍ അവിടെയെത്തുകയും കുട്ടിയെ ബലമായി വീട്ടിലേക്ക് കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പിന്നീട് ഗോപിനാഥന്റെ വീട്ടില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
 
സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഗോപിനാഥന്റെ വീടിനു സമീപം ആളുകള്‍ തടിച്ചുകൂടി. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. ഭയം കാരണം ആദ്യം ഒന്നും പറയാതിരുന്ന പെണ്‍കുട്ടി പിന്നീട് താന്‍ ബലാത്സംഗത്തിനിരയായതായി വെളിപ്പെടുത്തി. തുടര്‍ന്ന് പോക്‌സോ (POCSO) നിയമപ്രകാരം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക