1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Firing in thiruvananthapuram

തലസ്ഥാന നഗരിയിൽ പട്ടാപ്പകൽ എയർ പിസ്റ്റൾ ഉപയോഗിച്ചു സ്ത്രീക്ക് നേരെ വെടിവച്ചു : വെടിവച്ച സ്ത്രീ രക്ഷപ്പെട്ടു

Firing
തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ഹൃദയ ഭാഗമായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറുള്ള പടിഞ്ഞാറേ കോട്ടയ്ക്കടുത്ത ചെമ്പകശേരിയില്‍ സ്ത്രിക്ക് നേരെ എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചു വെടിവച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ സിനി എന്ന സ്ത്രീയുടെ വീട്ടില്‍ കൊറിയര്‍ നല്‍കാന്‍ എന്നു പറഞ്ഞു മാസ്‌ക് ധരിച്ചെത്തിയ ഒരു സ്ത്രീയാണ് വെടിവച്ചത്. എന്നാല്‍ വെടിവയ്ക്കാന്‍ ശ്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചതിനാല്‍ സിനിയുടെ കൈക്കാണ് വെടിയേറ്റത്.
 
സിനിയെ ഉടന്‍ തന്നെ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറിയര്‍ കൈപ്പറ്റിയത് ഒപ്പിട്ടു നല്‍കണം എന്ന് പറഞ്ഞപ്പോള്‍ പേനയെടുക്കാന്‍ ഉള്ളിലോട്ടു തിരിഞ്ഞപ്പോഴായിരുന്നു വെടിവച്ചത്. വെടിവച്ച ഉടന്‍ അക്രമിയായ സ്ത്രീ ഓടിരക്ഷപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എന്‍. ആര്‍ എച്ച് എം ജീവനക്കാരിയാണ് വെടിയേറ്റ സിനി. വിവരമറിഞ്ഞ് ഉടന്‍ വഞ്ചിയൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
About Writer
എ കെ ജെ അയ്യർ