തമിഴ്‌നാട്ടിൽ പോലീസ് രണ്ടു ഗുണ്ടകളെ വെടിവച്ചുകൊന്നു

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2023 (16:21 IST)
ചെന്നൈ; തമിഴ്‌നാട്ടിൽ കൊടുംക്രിമിനലുകളായ രണ്ടു ഗുണ്ടകളെ പോലീസ് വെടിവച്ചുകൊന്നു. ചെന്നൈ താമ്പരത്തിനടുത്തു ഗുഡുവാഞ്ചേരിയിൽ തിങ്കളാഴ്ച വെളുപ്പിന് മൂന്നരയ്ക്കായിരുന്നു സംഭവം. പത്തോളം കൊലക്കേസുകളിലെ പ്രതികളായ രമേശ്, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട വിനോദ് പത്തും രമേശ് അഞ്ചും കൊലക്കേസുകളിൽ പ്രതികളാണ്. പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ അതിവേഗത്തിൽ എത്തിയ സ്കോഡ കാറിൽ ഉണ്ടായിരുന്ന നാലംഗ സംഘം തങ്ങളെ ആക്രമിച്ചു എന്നും പ്രാണരക്ഷാർത്ഥം വെടിവയ്ക്കുകയായിരുന്നു എന്നുമാണ് പോലീസ് പറഞ്ഞത്. എന്നാൽ പോലീസ് ഏറ്റുമുട്ടൽകൊല നടത്തി എന്നാണു ഇപ്പോൾ ആരോപണം ഉണ്ടായിരിക്കുന്നത്.

വാഹനം പരിശോധിക്കണമെന്നു പോലീസ് പറഞ്ഞതോടെ കാറിൽ ഉണ്ടായിരുന്നവർ വെട്ടുകത്തിയുമായി പുറത്തിറങ്ങി ആക്രമിക്കുകയായിരുന്നു. തുടർന്ന് നാടൻ ബോംബ് എറിഞ്ഞു ഭീകരാന്തരീക്ഷം സർഷിച്ചതോടെ പ്രാണരക്ഷാർത്ഥി വെടിവച്ചു എന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേര് ഓടിരക്ഷപ്പെട്ടു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :