5 മിനിറ്റ് വൈകിയതിന് മൂന്നാം ക്ലാസുകാരിയെ അരമണിക്കൂർ വെയിലത്ത് നിർത്തിയതായി പരാതി

അഭിറാം മനോഹർ| Last Modified ഞായര്‍, 28 ജൂലൈ 2024 (09:18 IST)
പാലക്കാട്: സ്‌കൂളില്‍ അഞ്ച് മിനിറ്റ് വൈകിയെത്തിയതിന് മൂന്നാം ക്ലാസില്‍ പഠിക്കുന്നകുട്ടിയെ വെയിലെത്ത് നിര്‍ത്തിയെന്ന് പരാതി. പാലക്കാട് ലയണ്‍സ് സ്‌കൂളിനെതിരെയാണ് രക്ഷിതാവിന്റെ പരാതി. പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.


ഒരു മാസം മുന്‍പായിരുന്നു സംഭവം. ലയണ്‍സ് സ്‌കൂളില്‍ 8:20നാണ് ക്ലാസ് തുടങ്ങുന്നത്. വിനോദിന്റെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകള്‍ അഞ്ച് മിനിറ്റ് വൈകിയാണ് സംഭവദിവസം സ്‌കൂളിലെത്തിയത്. ഗേറ്റ് അടച്ച സ്‌കൂള്‍ ജീവനക്കാര്‍ ഗേറ്റ് തുറന്നില്ല. അര മണിക്കൂറോളം കുട്ടിയെ ഗേറ്റിന് പുറത്ത് നിര്‍ത്തി. ഗേറ്റ് തുറക്കാന്‍ രക്ഷിതാവ് ആവശ്യപ്പെട്ടപ്പോള്‍ പ്രിന്‍സിപ്പലും അധ്യാപകരും അപമര്യാദയായാണ് പെരുമാറിയതെന്നാണ് പരാതി. സംഭവത്തിന് ശേഷം വിനോദിന്റെ മകള്‍ ഇതുവരെയും സ്‌കൂളില്‍ പോയിട്ടില്ല. അതേസമയം ഇത്തരം ശിക്ഷാരീതികള്‍ സ്‌കൂളില്‍ പാടില്ലെന്ന് പ്രിന്‍സിപ്പലിന് കര്‍ശന നിര്‍ദേശം നല്‍കിയതായി സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. എന്നാല്‍ സ്‌കൂളിന്റെ ഭാഗത്ത് ഈ സംഭവത്തില്‍ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ നിലപാട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :