അനുബന്ധ വാര്‍ത്തകള്‍
- ജലസ്രോതസുകളുമായി ബന്ധപ്പെടുന്ന 26ലക്ഷം പേരില്‍ ഒരാള്‍ക്ക് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് വരാന്‍ സാധ്യത; ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ ശ്രദ്ധിക്കണം
- കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
- നിപ രോഗലക്ഷണം: 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
- കോഴിക്കോട് നിപ സംശയിച്ച പതിനാലുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു; ആരോഗ്യനില അതീവഗുരുതരം
- യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വടകരയ്ക്കും കോഴിക്കോടിനും ഇടയില്‍ ഗതാഗത നിയന്ത്രണം
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നര വയസുകാരന്റെ ആരോഗ്യനില ഗുരുതം
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നര വയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ മൂന്നരവയസുകാരന്‍ നിലവില്‍ വെന്റിലേറ്റലിലാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യത്തില്‍ പുരോഗതിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഇതേ ആശുപത്രിയില്‍ തുടരുന്ന കോഴിക്കോട് സ്വദേശിയായ നാലു വയസുകാരന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. ഈ കുട്ടിയുടെ പിസിആര്‍ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കും. നേരത്തേ അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട കോഴിക്കോട് മേലടി സ്വദേശി 14 കാരന്‍ രക്ഷപ്പെട്ടിരുന്നു.