സംസ്ഥാനത്ത് ഇന്ന് മാത്രം ഏഴ് പനി മരണം
പകർച്ചവ്യാധി മരണം സംസ്ഥാനത്ത് ദിനംപ്രതി റിപ്പോർട്ട് ചെയ്യുകയാണ്
സംസ്ഥാനത്ത് പനി മരണം ഉയരുന്നു. ഇന്ന് മാത്രം ഏഴ് മരണം റിപ്പോർട്ട് ചെയ്തു. എലിപ്പനി ബാധിച്ച് മൂന്ന് പേരും ഡെങ്കിപ്പനി ബാധിച്ച് ഒരാളും ഇൻഫ്‌ളുവൻസ ബാധിച്ച് രണ്ട് പേരും മരിച്ചു. അമീബിക് മസ്തിഷ്‌കജ്വരം മൂലം ഒരാളും മരിച്ചു.
പകർച്ചവ്യാധി മരണം സംസ്ഥാനത്ത് ദിനംപ്രതി റിപ്പോർട്ട് ചെയ്യുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ 87 പേരാണ് പകർച്ചവ്യാധി മൂലം സംസ്ഥാനത്ത് മരിച്ചത്.