1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. February 3 Gold price Kerala

Gold Price Today: അഞ്ച് ദിവസത്തിനിടെ സ്വര്‍ണവില എത്ര കുറഞ്ഞെന്നോ?

ജനുവരി 29 ന് സ്വര്‍ണം സര്‍വകാല റെക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നു

February 3 Gold price Kerala
Gold Price Kerala: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 1040 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിനു 130 രൂപയും കുറഞ്ഞിട്ടുണ്ട്. 
 
1,11,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിനു 13,910 രൂപ. 
 
ജനുവരി 29 ന് സ്വര്‍ണം സര്‍വകാല റെക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നു. 1,31,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് കണ്ടത്. ഏകദേശം അഞ്ച് ദിവസത്തിനിടെ 20,000 രൂപയ്ക്കടുത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഡിസംബര്‍ 23 നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടം കാരണം സ്വര്‍ണവിലയില്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടാകും. 
അടുത്ത ലേഖനം
Rahul Mamkootathil: പാലക്കാട് സീറ്റില്‍ മത്സരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; കോണ്‍ഗ്രസിന്റെ മൗനാനുവാദം