അനുബന്ധ വാര്‍ത്തകള്‍
- സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ നല്കാന് വിസമ്മതിച്ചു; മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു
- കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന് മരിച്ചു
- പൊതുനിരത്തിൽ മാലിന്യം തള്ളി; കെട്ട് തുറന്ന് വിലാസം നോക്കി മാലിന്യം തിരിച്ച് വീട്ടിലെത്തിച്ച് ശുചീകരണ തൊഴിലാളികൾ
- കോഴിക്കോട് മയക്കുമരുന്നിന് അടിമയായ മകനെ അമ്മ പോലീസിന് കൈമാറി
- താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ
എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് ആറുകോടി 75 ലക്ഷം രൂപ. സ്റ്റേറ്റ് ജി എസ് ടി ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരാണ് പണം പിടികൂടിയത്. മൊത്ത തുണി വ്യാപാര സ്ഥാപനമായ രാജധാനിയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. തുണി വില്പന കടകള്‍ വന്‍തോതില്‍ നികുതി അടയ്ക്കാതെ പണം സൂക്ഷിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് ജി എസ് ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് കടയില്‍നിന്ന് ഇത്രയധികം പണം പിടികൂടിയത്.
എറണാകുളത്തെ പ്രധാന തുണി കടയാണ് രാജധാനി ടെക്സ്റ്റൈല്‍. നാലു വ്യാപാരസ്ഥാപനങ്ങളിലും ഉടമയുടെ വീട്ടിലുമായിട്ടായിരുന്നു പണം സൂക്ഷിച്ചിരുന്നത്. കണക്കില്‍ പെടാത്ത അഞ്ചു കോടി രൂപയിലധികം പണം കണ്ടെത്തിയാല്‍ ഉടമയെ അറസ്റ്റ് ചെയ്യണമെന്നതാണ് നിയമം.