1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cause notice to police who entered Sabarimala with Mohanlal

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

Cause Notice
നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവല്ല പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണനാണ് കാരണം നോട്ടീസ് ലഭിച്ചത്. മോഹന്‍ലാലിനൊപ്പം മലകയറുന്ന വിവരം മറച്ചുവെച്ച് സുരക്ഷ ഡ്യൂട്ടിയിലാണെന്ന് മറ്റു ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചതിനാണ് കാരണം നോട്ടീസ് നല്‍കിയത്.
 
മോഹന്‍ലാലിനൊപ്പം മലകയറുന്നതിന് ഇദ്ദേഹം സേനയോട് അനുവാദം ചോദിച്ചിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. പമ്പയില്‍ നിന്ന് മോഹന്‍ലാലിനൊപ്പം കെട്ടുനിറച്ചാണ് ഇയാള്‍ മല കയറിയത്. രണ്ടാഴ്ച മുന്‍പ് സുനില്‍ കൃഷ്ണന് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ